chesskaladi.com

മാനവസേവ മാധവസേവ

അമ്മയൂട്ട് ഒന്നാം വാർഷികം

ചെറുപഴഞ്ഞിദേവി സേവാ സൊസൈറ്റിയുടെ അന്നദാന പദ്ധതി “അമ്മയൂട്ട്”ൻ്റെ ഒന്നാം വാർഷികം ബോധാനന്ദ ആശ്രമ മഠാധിപതി പൂജ്യ സ്വാമി ഹരിഹരാനന്ദ സരസ്വതി നിർവ്വഹിച്ചു. മാ ആനന്ദ ചിന്മയിയുടെ സ്മൃതിദിനത്തിൽ നടന്ന ചടങ്ങിൽ NIMS മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ശ്രീ. M S ഫൈസൽ ഖാൻ മുഖ്യാതിഥിയായി എത്തി. ചടങ്ങിൽ അമ്മയൂട്ട് 2024 ബ്രോഷർ പ്രകാശനവും പദ്ധതിയുടെ ദൈനംദിന പ്രവർത്തനത്തിൽ സജീവ പങ്കാളികളായവർക്കുള്ള ആദരവും നൽകി. കഴിഞ്ഞ രണ്ടുവർഷമായി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സൗജന്യ ജീവിത ശൈലി രോഗനിർണയ ക്ലിനിക്കിന് നേതൃത്വം നൽകി വരുന്ന DHS ഡയറക്ടറായി വിരമിച്ച Dr. N ശ്രീധർ അവർകളെയും ചടങ്ങിൽ ആദരിച്ചു….

അന്താരാഷ്ട്ര യോഗ ദിനം 2024

10-മത് അന്താരാഷ്ട്ര യോഗ ദിനത്തിൽ പങ്കാളികളായി ടീം CHESS…
നളന്ദ യോഗ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗ ദിനാചരണത്തിൽ ഡയബറ്റോളജിസ്റ് ഡോ. അജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം യോഗ കൊച്ച്, ഏഷ്യൻ യോഗ റഫറി എന്നീ സ്ഥാനങ്ങൾ വഹിച്ച ശ്രീ. ഗോപകുമാർ ചടങ്ങിൽ മുഖ്യാതിഥിയായി, സൊസൈറ്റി പ്രസിഡൻ്റ് ശ്രീ. എം. സനോദ്കുമാർ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. സെക്രട്ടറി ശ്രീ. വിനോദ് P S ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
നളന്ദ യോഗ സെൻ്റർ അദ്ധ്യാപിക ശ്രീമതി. അഖിലയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും നടന്നു.

നളന്ദ DAY 23-24

ചെറുപഴഞ്ഞിദേവി സേവാ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നളന്ദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച Nalanda Day…

ജനം ടിവി Management Advisor ശ്രീ. G K സുരേഷ് ബാബു, കേരള ഹിന്ദി പ്രചാരസഭ പ്രസിഡൻ്റ് ശ്രീ. ഗോപകുമാർ S എന്നിവർ വിശിഷ്ടാതിഥികളായി എത്തിയ ചടങ്ങിൽ മികച്ച കലാപ്രതിഭയ്ക്കും കേരള ഹിന്ദി പ്രചാരസഭ പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥിക്കും ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. അതോടൊപ്പം നളന്ദ വിദ്യാമന്ദിർ 2023 – 24 അദ്ധ്യായന വർഷത്തെ കലാ-കായിക മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും നാലാം ക്ലാസ്സ് പഠനം പൂർത്തിയാക്കി തുടർപഠനത്തിനായി മറ്റ് സ്കൂളുകളിലേക്ക് പോകുന്ന NVM വിദ്യാർത്ഥികൾക്കായി Best Outgoing Students അവാർഡുകളും Nalanda Day വേദിയിൽ സമ്മാനിച്ചു…

 

അതോടൊപ്പം  Nalanda Group of Institution അണിയിച്ചൊരുക്കിയ ദൃശ്യ  വിരുന്നും….

പ്രവേശനോത്സവം 2024

നളന്ദ വിദ്യാമന്ദിർ പ്രവേശനോത്സവം….
കളിച്ചിരിയും കുറുമ്പുമായി പുതിയ അദ്ധ്യായന വർഷത്തിന് തുടക്കം….

ഗുരുപൂർണിമ മഹോത്സവം

ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു:
ഗുരുർ ദേവോ മഹേശ്വരാ:
ഗുരു സാക്ഷാത് പരംബ്രഹ്മ
തസ്മൈ ശ്രീ ഗുരുവേ നമഃ

ചെറുപഴഞ്ഞിദേവി സേവാ സൊസൈറ്റിയുടെ വഴികാട്ടിയും മാർഗ്ഗദർശ്ശിയുമായ ബോധാനന്ദ ആശ്രമ മഠാധിപതി മാ ആനന്ദ ചിന്മയി മാതാജി….

ഗുരുവായും അമ്മയായും വാത്സല്യം പകർന്നു നൽകി ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രേരക സ്രോതസ്സായി മാറി നമ്മെ വിട്ടകന്ന മാതാജിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ആരംഭിക്കുന്നു ഞങ്ങളുടെ ഗുരു പൂർണ്ണിമ ദിനാചരണം….

പതിറ്റാണ്ട് പിന്നിട്ട കർമ്മപഥം...

ജനസേവനമാണ് ഈശ്വരസാക്ഷാത്കാരത്തിന് അടിസ്ഥാനമെന്ന് വിശ്വസിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് ചെറുപഴഞ്ഞിദേവി സേവാ സൊസൈറ്റി. 2009 ല്‍ രൂപംകൊണ്ട ഈ ആശയം, 2011 ജനുവരി 12 വിവേകാനന്ദ ജയന്തി ദിനത്തില്‍ രൂപീകൃതമായെങ്കിലും ഔദ്യോഗിക രജിസ്ട്രേഷന്‍ നടന്നത് 2013 ജൂണ്‍ 13 നാണ്. 

പ്രവര്‍ത്തനം തുടങ്ങി ഒരു പതിറ്റാണ്ട് പിന്നിട്ട ഈ സംഘടനയില്‍ 31 സ്ത്രീകളും 54 പുരുഷന്മാരുമുള്‍പ്പെടെ 85 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. കരമനയാറിന്‍ തീരത്ത് ചെറുപഴഞ്ഞിക്കാവിലമ്മയുടേയും ശ്രീ ആദിശങ്കരന്‍റെ കരങ്ങളാല്‍ പ്രതിഷ്ഠ നടത്തിയ കേശവാദിച്ചപുരം മഹാവിഷ്ണുക്ഷേത്രത്തോടും ചേര്‍ന്ന് കേശവമന്ദിരം എന്ന ബഹുനില കെട്ടിടത്തിലാണ് ഈ സംഘടനയുടെ ആസ്ഥാനം. ജാതി-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ കാലടിയിലും അനുബന്ധ പ്രദേശങ്ങളിലും സൊസൈറ്റി നടത്തി വരുന്നു.

Our Activities

NGI

Nalanda Tuition Centre

Nalanda Chess Academy

Social and Cultural Programs

Educational Awards

Santhwanam

സൗജന്യ ജീവിതശൈലി രോഗനിർണ്ണയ ക്ലിനിക്

ചെറുപഴഞ്ഞിദേവി സേവാ സൊസൈറ്റിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേമം ശാഖയും സംയുക്തമായി ജീവിതശൈലി രോഗനിർണ്ണയ ക്ലിനിക് എല്ലാ മാസവും രണ്ടാം ഞായറാഴ്ച ഉണ്ടായിരിക്കുന്നതാണ്.

Dr. N ശ്രീധറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്ലിനിക്കിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടേയും ഡയറ്റീഷ്യന്റെയും സേവനം ലഭ്യമാണ്. കൂടാതെ Blood Pressure, Blood Sugar, Body Mass Index, Blood Oxygen Count എന്നിവയുടെ പരിശോധനയും നടത്തുന്നതാണ്.

ഭാഗവത സപ്താഹം

कायेन वाचा मनसेन्द्रियैर्वा
बुद्ध्यात्मना वा प्रकृतिस्वभावात्
करोमि यद्यत्सकलं परस्मै
नारायणयेति समर्पयामि

ചെറുപഴഞ്ഞിദേവി സേവാ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴാം ശ്രീമദ് ഭാഗവത സപ്‌താഹം ജനുവരി 21 – 28 വരെ നടന്നു.
യജ്ഞാചാര്യൻ : ശ്രീ തിരുനക്കര മധുസൂദന വാരിയർ

വിദ്യാരംഭം @ CHESS

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ

ചെറുപഴഞ്ഞിദേവി സേവാ സൊസൈറ്റി നളന്ദ സരസ്വതി മണ്ഡപത്തിൽ ജ്യോതിഷപണ്ഡിതനും സംസ്കൃത കോളേജ് അധ്യാപകനുമായ ഡോ. M P ഗിരീഷ് നമ്പ്യാർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.