Nalanda Chess Academy

ചെറുപഴഞ്ഞിദേവി സേവാ സൊസൈറ്റിയും ഇന്റർനാഷണൽ സ്കൂൾ ഓഫ് ചെസ്സ് ഉം സംയുക്തമായി സംഘടിപ്പിക്കുന്ന നളന്ദ ചെസ്സ് അക്കാഡമി സൊസൈറ്റിയുടെ പുതിയൊരു കാല്‍വയ്പ്പാണ്. Beginners, Advanced എന്ന നിലയില്‍ രണ്ടു ബാച്ചുകളിലായി നിരവധി കുഞ്ഞുങ്ങള്‍ നളന്ദ ചെസ്സ് അക്കാഡമിയ്ക്കു കീഴില്‍ ചെസ്സ് പരിശീലിയ്ക്കുകയാണ്. ഇന്റർനാഷണൽ സ്കൂൾ ഓഫ് ചെസ്സ് ലെ വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തില്‍ നല്‍കുന്ന ചിട്ടയായ പരിശീലനത്തിലൂടെ കുഞ്ഞുങ്ങളെ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ പ്രാപ്തരാക്കുന്നു.