യോഗ പരിശീലനത്തിലൂടെ ശാരീരികവും മാനസ്സികവുമായ ആരോഗ്യം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ചെറുപഴഞ്ഞിദേവി സേവാ സൊസൈറ്റി രൂപം കൊടുത്ത സംരംഭമാണ് നളന്ദ യോഗ സെന്‍റര്‍. യോഗ ജീവിതചര്യയുടെ ഭാഗമാക്കി അതിന്‍റെ ഗുണങ്ങള്‍ സ്വായത്വമാക്കുവാന്‍ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ ചിട്ടയായ ക്ലാസ്സുകള്‍ നളന്ദ യോഗ സെന്‍റര്‍ ഒരുക്കുന്നു. നിലവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യോഗ സെന്‍ററിനു കീഴില്‍ പരിശീലനം നല്‍കി വരുന്നു.