About us
“മാനവസേവ മാധവസേവ” ഏന്ന ആപ്തവാക്യത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സൗഹൃദകൂട്ടായ്മയാണ് ചെറുപഴഞ്ഞിദേവി സേവാ സൊസൈറ്റി (CHESS). 2013-ല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത ഈ സംഘടനയില്‍ നിലവില്‍ 85 അംഗങ്ങളാണുള്ളത്. സൊസൈറ്റി അംഗങ്ങള്‍ക്കു പുറമെ ഇരുന്നൂറോളം അംഗങ്ങളുള്ള ദേവീ മഹിളാ സമാജവും, സൊസൈറ്റിയുടെ അഭ്യൂദയകാംക്ഷികളെ കൂട്ടിയോജിപ്പിച്ചുള്ള സൗഹൃദവേദിയും സൊസൈറ്റിയുടെ നെടുംതൂണുകളായി പ്രവര്‍ത്തിച്ചുവരുന്നു.
സേവനത്തോടൊപ്പം വിദ്യാഭ്യാസമേഖലയിലെ സൊസൈറ്റിയുടെ കയ്യൊപ്പാണ് നളന്ദ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്. നളന്ദ വിദ്യാമന്ദിര്‍, നളന്ദ കലാക്ഷേത്ര, നളന്ദ ഹിന്ദി വിദ്യാലയം, നളന്ദ ട്യൂഷന്‍ സെന്‍റര്‍, നളന്ദ ചെസ്സ് അക്കാഡമി, നളന്ദ യോഗ സെന്‍റര്‍, നളന്ദ കുങ്-ഫു ടെംബിള്‍ എന്നിവ നളന്ദ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. സാമൂഹിക – സാംസ്കാരിക – രാഷ്ട്രീയ മേഖലകളിലെ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചര്‍ച്ചാവേദി ചിന്താസായാഹ്നം, പുതുതലമുറയുടെ സാംസ്കാരിക അടിത്തറ ശക്തിപ്പെടുത്തുന്നതിനായി ഭാഗവത സപ്താഹം, രാമായണമാസാചരണം, മഹാരഥന്മാരുടെ ജയന്തി ആഘോഷങ്ങള്‍ എന്നിവയ്ക്കും ഞങ്ങള്‍ തുല്യപ്രാധാന്യം നല്‍കി വരുന്നു.