Nalanda Kalakshethra

വിദ്യാഭ്യാസത്തോടൊപ്പം കലാമൂല്യങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്ന ചെറുപഴഞ്ഞി ദേവി സേവാ സൊസൈറ്റി, കുഞ്ഞുങ്ങളിലെ കലാ അഭിരുചികള്‍ പരിപോഷിപ്പിക്കുവാനായി ആരംഭിച്ച ഉദ്യമമാണ് നളന്ദ കലാക്ഷേത്ര. കലാക്ഷേത്രയ്ക്കു കീഴില്‍ നൃത്തം, സംഗീതം, ചെണ്ട, ചിത്രരചന എന്നിവയുടെ പരിശീലനം നല്‍കുന്നു. പ്രഗത്ഭരായ അധ്യപകരുടെ നേതൃത്വത്തില്‍ ചിട്ടയായ ക്ലാസ്സുകള്‍ നടന്നുവരുന്നു. പ്രായഭേദമന്യേ നിലവില്‍ നൂറില്‍പരം കുട്ടികള്‍ കലാക്ഷേത്രയ്ക്കു കീഴില്‍ വിവിധയിനം കലകള്‍ അഭ്യസിക്കുന്നുണ്ട്