Santhwanam

ജനസേവനമാണ് ഈശ്വരസാക്ഷാത്കാരത്തിന് അടിസ്ഥാനം എന്ന വിശ്വാസത്തെ മുറുകെപ്പിടിച്ച് പ്രയാണം തുടരുന്ന ഞങ്ങളുടെ സംഘടന എല്ലാ വര്‍ഷവും ഒക്ടോബര്‍ 02 ഗാന്ധിജയന്തിദിനം സാന്ത്വനം ദിനമായി ആചരിക്കുന്നു. സൊസൈറ്റിയുടെ സേവാ പദ്ധതിയായ സാന്ത്വനത്തിലൂടെ പഠന, ചികിത്സാ, വയോജന സഹായത്തിനായി പ്രതിമാസം 50,000 രൂപയോളം ചിലവഴിച്ചുവരുന്നു. അശരണരായ 37 പേരാണ് നിലവില്‍ ഇതിന്‍റെ ഗുണഭോക്താക്കള്‍. മംഗല്യനിധി സമാഹരണത്തിലൂടെ 13 കുട്ടികളുടെ വിവാഹത്തിന് കൈത്താങ്ങാകുവാന്‍ സൊസൈറ്റിയ്ക്ക് സാധിച്ചു. പ്രളയക്കെടുതിയിലും കോവിഡ് മഹാമാരിയിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് പലതവണകളായി സൊസൈറ്റി ഭക്ഷ്യകിറ്റുകളും അവശ്യസാധനങ്ങളും വിതരണം ചെയ്യുകയുണ്ടായി. മേല്‍പ്പറഞ്ഞ സേവാ പ്രവര്‍ത്തനങ്ങള്‍ നിരവധി സുമനസ്സുകളുടെ സഹായത്താലാണ് നടന്നുവരുന്നത്.

സേവനം എന്ന അടിസ്ഥാന ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ സംഘടന നിരാലംബരായ കൂടുതല്‍ പേരിലേക്ക് സേവനങ്ങള്‍ എത്തിക്കുവാനായുള്ള അശ്രാന്ത പരിശ്രമത്തിലാണ്.