ചെറുപഴഞ്ഞിദേവി സേവാ സൊസൈറ്റിയുടെ വനിതാ വിഭാഗമായ ദേവീ മഹിളാസമാജം 2018 ഒക്ടോബര്‍ 28 ന് രൂപീകരിച്ചു. നിലവില്‍ ഇരുന്നൂറോളം വനിതകള്‍ അംഗങ്ങളായ ദേവീമഹിളാസമാജം സൊസൈറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചുവരികയാണ്. മഹിളാ സമാജത്തിന്റെ നേതൃത്വത്തില്‍ 15 അംഗ ഭജനാസംഘം ഇതിനോടകം തന്നെ നിരവധി ക്ഷേത്രങ്ങളില്‍ ഭജനാമൃതം അവതരിപ്പിക്കുകയുണ്ടായി.